കാലിച്ചാനടുക്കം ഗവ. ഹൈസ്‌കൂളിൽ കവർച്ചാശ്രമം; ഓഫീസിന്റെ പൂട്ടും ഗ്ലാസും തകർത്തു
അമ്പലത്തറ: കാലിച്ചാനടുക്കം ഗവ. ഹൈസ്‌കൂളിൽ കവർച്ചാശ്രമം. ഓഫീസിന്റെ പൂട്ടും ഗ്ലാസുകളും തകർത്ത നിലയിൽ കണ്ടെത്തി.
ഓഫീസ് മുറിയുടെ പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കൾ കംപ്യൂട്ടർ ലാബിന്റെ ഷട്ടറും തകർത്തു. ഹെഡ്മാസ്റ്ററുടെ ക്യാബിനിന്റെ ഗ്ലാസും അടിച്ചുതകർത്തിട്ടുണ്ട്. എന്നാൽ മോഷണം പോയതായി കണ്ടെത്തിയിട്ടില്ല.
പ്രധാനാധ്യാപകൻ കെ. സന്തോഷിന്റെ പരാതിയിൽ അമ്പലത്തറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്‌കൂളിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
What's Your Reaction?