പത്തനംതിട്ട പീഢനം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

ഡി.ഐ.ജി അജിത ബീഗത്തിന്റെ സംഘത്തിൽ 25 ഉദ്യോഗസ്ഥരുണ്ട്.

Jan 12, 2025 - 13:08
Jan 12, 2025 - 13:28
 0
പത്തനംതിട്ട പീഢനം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

പത്തനംതിട്ട പീഡനക്കേസ് അന്വേഷണത്തിന് പ്രത്യേക സംഘം. ഡി ഐ ജി അജി ബീഗത്തിൻ്റെ മേൽനോട്ടത്തിലാണ് സംഘത്തെ നിയോഗിച്ചത്.പത്തനംതിട്ട എസ്പി പ്രത്യേക 25 ഉദ്യോഗസ്ഥർ സംഘത്തിലുണ്ട്.കേസിൽ ഇന്ന് ആറ് പേരെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലാകുന്നവരുടെ ആകെ എണ്ണം 26 ആയി സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ദേശീയ വനിതാ കമ്മീഷനും ഇടപെട്ടിട്ടുണ്ട്. 62 പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കി എന്നാണ് വിദ്യാഭ്യാസത്തിൻ്റെ മൊഴി. 

 കുട്ടിയെ ആദ്യം പീഡിപ്പിച്ചത് സുബിൻ എന്നാണ് സുഹൃത്ത് മൊഴിയിൽ പറയുന്നത്. ഇയാൾ കഴിഞ്ഞ ദിവസം അറസ്റ്റി

 ലായിരുന്നു.സുബിൻ മൊബൈൽ ഫോണിലൂടെ അശ്ലീല സന്ദേശങ്ങളും, ചിത്രങ്ങളും അയച്ചു കൊടുക്കുകയും, കുട്ടിയുടെ നഗ്ന ചിത്രങ്ങൾ, ദൃശ്യങ്ങൾ കൈക്കലാക്കുകയും ചെയ്തു.

 കുട്ടിക്ക് 16 വയസ്സുള്ളപ്പോൾ ബൈക്കിൽ കയറ്റി വീടിനു സമീപമുള്ള അച്ചൻകോട്ട് മലയിൽ എത്തിച്ച ആൾതാമസം ഇല്ലാത്ത ഭാഗത്ത് റബ്ബർ തോട്ടത്തിൽ വച്ച് ബാലത്സംഗം നടത്തുകയായിരുന്നു. 

 ഇതിൻ്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി. പിന്നീട് മറ്റൊരു ദിവസം പുലർച്ചെ രണ്ടിന് ശേഷം കുട്ടിയുടെ വീടിനടുത്ത് റോഡ് വക്കിലെ ഷെഡിൽ വച്ച് പീഡിപ്പിച്ചു. പിന്നീട് കൂട്ടുകാരായ മറ്റു പ്രതികൾക്ക് കാഴ്ചവെക്കുകയായിരുന്നു എന്ന് അന്വേഷണത്തിൽ വ്യക്തമായി.

 ഇവർ സംഘം ചേർന്ന് അച്ഛൻ കോട്ടുമലയിൽ എത്തിച്ച് കൂട്ട ബലത്സംഗത്തിന് വിധേയമാക്കിയതായും മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow