ഷാർജയിൽ മലയാളി കുത്തേറ്റു മരിച്ചു

Mar 27, 2026 - 13:45
 0
ഷാർജയിൽ മലയാളി കുത്തേറ്റു മരിച്ചു

ഷാർജ: ജോലി സ്ഥലത്തുണ്ടായ തർക്കത്തിനിടെ ഷാർജയിൽ കോഴിക്കോട് സ്വദേശി കുത്തേറ്റ് മരിച്ചു. താമരശ്ശേരി ചാലക്കര സ്വദേശി നിഷാദ് ആണ് മരിച്ചത്. സംഭവത്തിൽ നിഷാദിന്റെ സഹപ്രവർത്തകനും കരുവമ്പൊയിൽ സ്വദേശിയുമായ ഷമീറിനെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ഒരേ കഫ്തീരിയയിൽ ദീർഘകാലമായി ജോലിചെയ്ത് വരികയായിരുന്നു. ജോലിസംബന്ധമായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് അറിയുന്നത്. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷണം നടത്തുകയാണെന്ന് പോലീസ് അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow