ആലപ്പുഴ സ്വദേശി അബുദാബിയില്‍ താമസ സ്ഥലത്ത് മരിച്ചു.
അബുദാബി: ആലപ്പുഴ സ്വദേശി അബുദാബിയിൽ താമസ സ്ഥലത്ത് മരിച്ചു. ചേർത്തല കടക്കരപ്പള്ളി ജിന്‌വാ നിവാസിൽ വാസുദേവൻ്റെ മകൻ ജിവി വിഷ്ണുദത്തൻ(35) അബുദാബി നേവി ഗേറ്റ് ഏരിയയിലെ താമസസ്ഥലത്താണ് മരിച്ചത്. കഴിഞ്ഞ 12ാം തീയതി മുതൽ വിഷ്ണുദത്തനെ കുറിച്ച് ബന്ധുക്കൾക്ക് വിവരമില്ലായിരുന്നു. ഇതേതുടർന്ന് സിംഗപ്പൂരിലുള്ള മാതാപിതാക്കളും സഹോദരിയും അബുദാബി കെഎംസിസി പ്രവർത്തകരെ ബന്ധപ്പെടുത്തി. പൊലീസ് ഉദ്യോഗസ്ഥരുടെയും കെഎംസിസി പ്രവർത്തകരുടെയും അന്വേഷണത്തിൽ 16ാം തീയതി നേവി ഗേറ്റിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അബുദാബിയിൽ ബ്ലൂഫിൻ മറൈൻ സർവ്വീസ് കമ്പനിയിൽ പാർട്ണറായിരുന്നു. അവിവാഹിതനാണ്. മാതാവ്: ജയമ്മ. സഹോദരി: ജിന്‌വമോൾ. അബുദാബി കെഎംസിസി ലീഗൽ വിങ്ങിൻ്റെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി ഇന്നലെ നാട്ടിലെത്തിച്ച മൃതദേഹം ഇന്ന് വീട്ടുവളപ്പിൽ സംസ്കരിക്കും.
What's Your Reaction?