പടക്കം പൊട്ടിക്കുന്നതിനിടെ പതിനഞ്ചുകാരൻ മരിച്ചു
കോഴിക്കോട്: കൊയിലാണ്ടിയിൽ പടക്കം പൊട്ടിക്കുന്നതിനിടെ അപകടമുണ്ടായി പതിനഞ്ചുകാരൻ മരിച്ചു. കൊരിയങ്ങാട് തെരു ഇടക്കോടൻ വീട്ടിൽ അദ്വൈതാണ് മരിച്ചത്. സുഹൃത്തുക്കളുമായി ചേർന്ന് പടക്കം പൊട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
സ്റ്റീൽ പാത്രത്തിനകത്ത് വെച്ച് പടക്കം പൊട്ടിക്കുകയായിരുന്നു. ഇത് പൊട്ടിത്തെറിച്ചപ്പോൾ പാത്രത്തിന്റെ ചീളുകളും തെറിച്ചു. ചിതറിത്തെറിച്ച പാത്രത്തിന്റെ ചീള് ശരീരത്തിൽ തറച്ചുകയറുകയും അതുമൂലം ഉണ്ടായ രക്തസ്രാവവുമാണ് മരണ കാരണമായി പറയുന്നത്.
What's Your Reaction?