പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലെ മോഷണം; പ്രതികൾ കസ്റ്റഡിയിൽ

അമ്പലത്തറ പോലിസ് സ്റ്റേഷനിലെ എ എസ് ഐ കെ ജയരാജിൻ്റെ മുട്ടിച്ചരലിലെ വീട്ടിൽ നടന്ന കവർച്ചാ കേസിൻ്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

Mar 23, 2026 - 19:34
Mar 23, 2026 - 19:40
 0
പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലെ മോഷണം; പ്രതികൾ കസ്റ്റഡിയിൽ

അമ്പലത്തറ: നിരവധി കവർച്ചാ കേസുകളിലെ പ്രതികളായ പാലക്കാട് നെന്മാറ സ്വദേശി ഷട്ടർ ജലീൽ, മംഗലംഡാം സ്വദേശി വിശ്വനാഥൻ എന്നിവരെ അമ്പലത്തറ പോലീസ് കസ്റ്റഡിയിലെടുത്തു. അമ്പലത്തറ പോലിസ് സ്റ്റേഷനിലെ എ എസ് ഐ കെ ജയരാജിൻ്റെ മുട്ടിച്ച രലിലെ വീട്ടിൽ നടന്ന കവർച്ചാ കേസിൻ്റെ അന്വേഷണത്തിൻ്റെ ഭാഗമായാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. തെളിവെടുപ്പിനിടെ പ്രതികൾ മോഷണം നടത്തിയ രീതികൾ പോലീസിന് കൃത്യമായി വിവരിച്ചുകൊടുത്തു.ബൈക്കിൽ കറങ്ങുന്ന കവർച്ചാ സംഘം റോഡ് സൈഡിൽ പൂട്ടിയിട്ട വീടുകളും, ലൈറ്റില്ലാത്ത വീടുകളും മനസ്സിലാക്കി കവർച്ചാനടത്തുന്നതാണ് രീതി. കഴിഞ്ഞ വർഷം ഡിസംബർ 26-ന് വൈകിട്ട് മൂന്നിന് ശേഷം ജയരാജനും കുടുംബവും വീട്ടിൽ ഉണ്ടായിരുന്നില്ല. 27-ന്  രാവിലെ എത്തിയപ്പോഴാണ് വീട്ടിൽകള്ളൻ കയറിയ വിവരം അറിഞ്ഞത്. വാതിലിന്റെ പൂട്ടുപൊളിച്ച് അകത്തുകയറിയ മോഷ്ടാക്കൾ ലാപ്ടോപ്പ്, ക്യാമറ, തുടങ്ങിയ വകവർന്നു. ഒരു ലക്ഷംരൂപയുടെ നഷ്ടം ഉണ്ടായി. സംഭവത്തിൽ ജയരാജിൻ്റെ പരാതിയിൽ അമ്പലത്തറ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. അന്വേഷണ സംഘത്തിൽ എസ് ഐ കൃഷ്ണൻ എ പി, എ എസ് ഐ പ്രിയേഷ്, സിവിൽ പോലീസ് ഓഫീസർമാരായ പ്രശാന്ത് മടക്കര, പ്രജിത്ത് പെരിങ്ങോം, സന്തോഷ് പനയാൽ എന്നിവരും ഉണ്ടായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow