"മണ്ണിന്റെ കാവലാൾ" ആറാം വാർഷികമാഘോഷിച്ചു

Mar 23, 2026 - 13:48
 0
"മണ്ണിന്റെ കാവലാൾ" ആറാം വാർഷികമാഘോഷിച്ചു
"മണ്ണിന്റെ കാവലാൾ" ആറാം വാർഷികമാഘോഷിച്ചു
"മണ്ണിന്റെ കാവലാൾ" ആറാം വാർഷികമാഘോഷിച്ചു

അമ്പലത്തറ: മണ്ണിനെയും പ്രകൃതിയെയും സ്നേഹിക്കുന്നവരുടെ കൂട്ടായ്മയായ "മണ്ണിൻ്റെ കാവലാളി"ൻ്റെ ആറാം വാർഷികം അമ്പലത്തറയിൽ നടന്നു. പരിപാടി ഡോ. ഇന്ദു ദിലീപ് ഉദ്ഘാടനം ചെയ്തു. എം പി സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. ജോസഫ് ബിരിക്കുളം ആ മുഖഭാഷണം നടത്തി. ഹരീഷ് വി കെ, പ്രമോദ് ഒട്ടിൽ, രഞ്ജിത് നമ്പൂതിരി, വിലാസിനി മുക്കട, റഹ്മാൻ മാസ്റ്റർ, രാജേഷ് മാസ്റ്റർ, നാസർ പാറപ്പള്ളി, സാബു കാരക്കോട് എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ കൃഷിയിലും സാമൂഹിക സേവനത്തിലും മികച്ച നേട്ടങ്ങൾ കൈവരിച്ച വിൻസെൻ്റ് ടി ജെ,(2025-ലെ കണ്ണൂർ ജില്ലയിലെ മികച്ച കർഷകൻ), കരുണാകരൻ മുൻനാട്(അക്ഷയ ശ്രീ അവാർഡ് ജേതാവ്), രാഹുൽ രവീന്ദ്രൻ( കാസർകോട് ജില്ലയിലെ മികച്ച ജൈവകർഷകനുള്ള അക്ഷയ ശ്രീ അവാർഡ് ജേതാവ്), മാസ്റ്റർ ആശ്വസഘോഷ് (സംസ്ഥാന സർക്കാറിൻ്റെ ഉജ്ജ്വല ബാല്യ പുരസ്കാര ജേതാവ്) എന്നിവരെയും, 75-ൽ പരം തെങ്ങിന്റെ ഉണങ്ങിയ തേങ്ങ, ചകരി, ചിരട്ട, മറ്റ് തെങ്ങിന്റെ മാത്രം വസ്തുക്കൾ കൊണ്ട് നിർമ്മിച്ച വിവിധ കരകൗശല ശിൽപ്പങ്ങളുടെ പ്രദർശനം നടത്തി ജനശ്രദ്ധ നേടിയ നാരായണൻ മാസ്റ്റർ പനങ്ങാടിനെയും പൊന്നാടയും, ഉപഹാരവും നൽകി ആദരിച്ചു. റംലത്ത് ബീവി സ്വാഗതവും, ജയകുമാർ നന്ദിയും പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow