നീലേശ്വരം കെഎസ്ഇബി സെക്ഷൻ ഓഫീസ് വീണ്ടും നഗരമധ്യത്തിലേക്ക്

Oct 11, 2026 - 07:59
Oct 11, 2026 - 08:02
 0
നീലേശ്വരം കെഎസ്ഇബി സെക്ഷൻ ഓഫീസ് വീണ്ടും നഗരമധ്യത്തിലേക്ക്

നീലേശ്വരം: വർഷങ്ങളായി ചിറപ്പുറം ആലിൻകീഴിൽ പ്രവർത്തിച്ചുവരുന്ന കെഎസ്ഇബി നീലേശ്വരം ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് വീണ്ടും നഗരമധ്യത്തിലേക്ക് മാറുന്നു. ബസ് സ്റ്റാൻഡിന് സമീപത്തെ ബിഎസ്എൻഎൽ ഓഫീസ് കെട്ടിടത്തിലാണ് തിങ്കളാഴ്ച മുതൽ ഓഫീസ് പ്രവർത്തനം ആരംഭിക്കുക.

വൈദ്യുതി ബിൽ അടയ്ക്കൽ ഉൾപ്പെടെയുള്ള കെഎസ്ഇബിയുടെ എല്ലാ സേവനങ്ങളും പുതിയ ഓഫീസിൽ ലഭ്യമാകും. ഓഫീസ് നഗരമധ്യത്തിലേക്ക് തിരിച്ചെത്തുന്നതോടെ നഗരത്തിലെത്തുന്ന ഉപഭോക്താക്കൾക്ക് കൂടുതൽ എളുപ്പത്തിൽ സേവനങ്ങൾ പ്രയോജനപ്പെടുത്താനാകും.

What's Your Reaction?

like

dislike

love

funny

angry

sad

wow