1200 ലിറ്റർ സ്പിരിറ്റുമായി രണ്ട് പേർ അറസ്റ്റിൽ

തൃശ്ശൂർ പുനയൂർ സൗത്തിൽ അറക്കപ്പറമ്പിൽ ഹബീബിന്റെ മകൻ എ എച്ച് അൻസിഫ് (40), മഞ്ചേശ്വരം കുഞ്ചത്തൂർ മല്ലികേശ്വര ടെമ്പിളിന് സമീപത്തെ രംഗപ്പ പൂജാരിയുടെ മകൻ ഗിരീഷ്(39) എന്നിവരെയാണ് നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്.

Mar 23, 2026 - 08:28
Mar 23, 2026 - 08:29
 0
1200 ലിറ്റർ സ്പിരിറ്റുമായി രണ്ട് പേർ അറസ്റ്റിൽ

നീലേശ്വരം: ഇന്നോവ കാറിൽ കടത്തിയ 1200 ലിറ്റർ സ്പിരിറ്റുമായി രണ്ടുപേരെ നീലേശ്വരം എസ് ഐ ജി ജിഷ്ണുവും സംഘവും അറസ്റ്റ് ചെയ്തു. തൃശ്ശൂർ പുനയൂർ സൗത്തിൽ അറക്കപ്പറമ്പിൽ ഹബീബിന്റെ മകൻ എ എച്ച് അൻസിഫ് (40), മഞ്ചേശ്വരം കുഞ്ചത്തൂർ മല്ലികേശ്വര ടെമ്പിളിന് സമീപത്തെ രംഗപ്പ പൂജാരിയുടെ മകൻ ഗിരീഷ്(39) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും 34 കാനുകളിൽ സൂക്ഷിച്ച 1200 ലിറ്റർ സ്പിരിറ്റാണ് പിടികൂടിയത്. ഇന്നലെ രാത്രി നെടുങ്കണ്ട വളവിൽ വെച്ചാണ് പോലീസ് കെ എൽ 14 ക്യൂ 6062-നമ്പർ ഇന്നോവ കാറിൽ നിന്നും സ്പിരിറ് പിടികൂടിയത്. മൂന്നു കാറുകളിലായാണ് സ്പിരിറ്റ് കടത്തിയത്. മറ്റു രണ്ടു കാറുകളും പോലീസിനെ കണ്ട് രക്ഷപ്പെട്ടു. സ്പിരിറ്റ് പിടികൂടാനുള്ള ശ്രമത്തിനിടയിൽ പോലീസ് ജീപ്പിനെ ഇടിച്ച് തെറുപ്പിക്കാനും ശ്രമമുണ്ടായി. എസ് ഐ ജിഷ്ണുവിന് പുറമേ എസ് ഐ ടി വി രാജേഷ് കുമാർ, എൻ എം രമേശൻ, പോലീസ് ഉദ്യോഗസ്ഥരായ എൻ സുനീഷ്, ദിലീഷ് കുമാർ പള്ളിക്കൈ, സുമേഷ് ബേഡുർ, സന്തോഷ് പാണപ്പുഴ, ബാബു കാഞ്ഞങ്ങാട്, ബിജു ചന്തേര, സന്തോഷ്‌ ചോയ്യംങ്കോട്, പ്രമോദ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow