കാഞ്ഞങ്ങാട് വാഹനാപകടം; മലപ്പുറം സ്വദേശി മരിച്ചു

Mar 22, 2026 - 23:08
 0
കാഞ്ഞങ്ങാട് വാഹനാപകടം; മലപ്പുറം സ്വദേശി മരിച്ചു

കാഞ്ഞങ്ങാട്: സൗത്ത് ചിത്താരിയിൽ കാറും, ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മലപ്പുറം സ്വദേശി അഖിലേഷാ(38)ണ് മരിച്ചത്. ഇന്ന് രാത്രി പതിനൊന്നു മണിയോടെയാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചു പോയ യുവാവിനെ ഉടനെത്തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാഞ്ഞങ്ങാട് താമസിച്ച് ജോലി ചെയ്യുന്നയാളാണ് മരിച്ച യുവാവ്.

What's Your Reaction?

like

dislike

love

funny

angry

sad

wow