മടിക്കൈ സെവൻസ്; വരും വർഷങ്ങളിലും തുടരും

Mar 2, 2026 - 07:38
 0
മടിക്കൈ സെവൻസ്; വരും വർഷങ്ങളിലും തുടരും

മടിക്കൈ: സംഘാടക മികവ് കൊണ്ടും, ടൂർണ്ണമെന്റിലെ അച്ചടക്കം കൊണ്ടും, എല്ലാറ്റിലുമുപരി ബഹുജനപാളിത്തം കൊണ്ടും ശ്രദ്ധേയമായിരുന്നു മടിക്കൈ സെവൻസ് ഫുഡ്ബോൾ ടൂർണ്ണമെന്റ്. നവീകരിച്ച കാഞ്ഞിരപ്പൊയിൽ സ്കൂൾ മൈതാനത്ത് പ്രവാസി ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ കായികപ്രേമികളുടെ ആവേശം മടിക്കൈ ഗ്രാമത്തിന്റെ ഉത്സവമായി മാറി. ജില്ലയിലെ പതിനാറോളം പ്രമുഖ ക്ലമ്പുകൾക്കു വേണ്ടി സംസ്ഥാന, ദേശീയ ടീമുകളുടെ താരങ്ങൾ ജേഴ്സിയണിഞ്ഞപ്പോൾ, പന്തടക്കം കൊണ്ട് വിസ്മയം തീർത്ത വിദേശ താരങ്ങളുടെ പ്രകടനവും കായികപ്രേമികളിൽ പുത്തനുണർവ്വുണ്ടാക്കി. കാഞ്ഞിരപ്പൊയിലിൽ പണിതീർക്കുന്ന കൊടിയേരി ഭവന്റെ നിർമ്മാണത്തിന്റെ ധനശേഖരാണർത്ഥമായിരുന്നു മടിക്കൈ സെവൻസ് ഫുഡ് മ്പോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചത്. കഴിഞ്ഞ രണ്ടാഴ്ചക്കാലമായി മടിക്കൈക്കാർക്കും,സമീപ പ്രദേശത്തുകാർക്കും ഉത്സവ സമാനമായിരുന്നു ഇവിടുത്തെ കാൽപന്തുകളി. തിങ്ങി നിറഞ്ഞ കാണികളുടെ സാനിദ്ധ്യം അത് വിളിച്ചു പറയുന്നുണ്ട്. വരും വർഷങ്ങളിലും മടിക്കൈ സെവൻസ് തുടരുമെന്ന സംഘാടകരുടെ പ്രഖ്യാപനം കായിക പ്രേമികൾ ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow