സംസ്ഥാന സ്കൂൾ കബഡി താരമായ പ്ലസ് വൺ വിദ്യാർഥി കുഴഞ്ഞുവീണു മരിച്ചു

Mar 2, 2026 - 06:12
 0
സംസ്ഥാന സ്കൂൾ കബഡി താരമായ പ്ലസ് വൺ വിദ്യാർഥി കുഴഞ്ഞുവീണു മരിച്ചു

പടന്നക്കാട്: കബഡി ടൂർണമെൻ്റിന് തോരണം കെട്ടുമ്പോൾ സംസ്ഥാന സ്കൂൾ കബഡി താരമായ പ്ലസ് വൺ വിദ്യാർഥി കുഴഞ്ഞുവീണു മരിച്ചു. മാതമംഗലം സ്വദേശി സതീശൻ-അനന്തംപള്ളയിലെ പുഷ്പ ദമ്പതികളുടെ ഏക മകൻ നിതിൻ കൃഷ്ണ(16)യാണ് മരിച്ചത്. പടന്നക്കാട് അനന്തംപള്ള ശബരി ക്ലബിന് സമീപം ലജൻ്റ് കൂട്ടായ്മ തിങ്കളാഴ്ച രാവിലെ സംഘടിപ്പിക്കുന്ന കബഡി ടൂർണമെൻ്റിൻ്റെ ഭാഗമായി കൊടിതോരണങ്ങൾ കെട്ടുന്നതിനിടയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ സുഹൃത്തുക്കൾ നീലേശ്വരം തേജസ്വനി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപെടുകയായിരുന്നു. കോഴിക്കോട് മുക്കം വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ പഠനത്തിനിടയിൽ രണ്ടു ദിവസത്തെ അവധിക്ക് അനന്തംപള്ളയിലെ അമ്മയുടെ വീട്ടിൽ എത്തിയതായിരുന്നു നിതിൻ കൃഷ്ണ. പത്താം ക്ലാസ് വരെ നീലേശ്വരം രാജാസ് ഹൈസ്ക്കൂളിലായിരുന്നു പഠിച്ചിരുന്നത്. കബഡിഡിയിലെ മിന്നും പ്രകടനത്തിൽ സ്കൂൾ തലത്തിൽ സംസ്ഥാന ടീമിൽ വരെ എത്തിയിരുന്നു. നിതിൻ കൃഷ്ണയുടെ ആകസ്മിക മരണം അനന്തംപള്ളയെ കണ്ണീരിലാഴ്ത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow