ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കാഞ്ഞങ്ങാട്: അസുഖത്തെത്തുടർന്ന് മാസങ്ങളായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചുള്ളിക്കര പൂടംകല്ല് അയ്യങ്കാവ് മുണ്ടമാണിയിലെ പരേതനായ വിജയന്റെ മകൻ രാജീവൻ (42) ആണ് മരിച്ചത്. മംഗലാപുരത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രാജീവന്റെ രോഗം അടുത്തിടെ മൂർച്ഛിച്ചിരുന്നു.
മാവുങ്കാൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ ഒമ്പതിന് അയ്യങ്കാവിലെ സഹോദരിയുടെ വീട്ടിലും 10 മുതൽ മുണ്ടമാണിയിലെ സ്വന്തം വീട്ടിലും പൊതുദർശനത്തിന് വെക്കും. തുടർന്ന് രാവിലെ 11ന് സംസ്കാരം നടക്കും.
മാതാവ്: സരോജിനി. ഭാര്യ: നിഷ. സഹോദരങ്ങൾ: രാജിമോൾ, രജനിമോൾ. രാജീവന്റെ ചികിത്സയ്ക്കായി നാട്ടുകാരും വിവിധ സംഘടനകളും ചേർന്ന് ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിച്ചുവരുന്നതിനിടെയാണ് മരണം.
What's Your Reaction?