ഭാര്യ മരിച്ച് ഒരു മാസം തികയും മുൻപ് ഭർത്താവും അതേ മുറിയിൽ തൂങ്ങിമരിച്ചു
പരപ്പ: ഭാര്യ തൂങ്ങിമരിച്ച് ഒരു മാസം തികയും മുൻപ് ഭർത്താവിനെയും കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പരപ്പ കൊട്ടമടലിലെ പരേതനായ പൊക്കൻ–വട്ടിച്ചി ദമ്പതികളുടെ മകൻ പവിത്രൻ (58) ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ കിടപ്പുമുറിയിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയ പവിത്രനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചു.
കഴിഞ്ഞ മാസം 14നാണ് പവിത്രന്റെ ഭാര്യ കാര്യാട്ടുചാൽ സ്വദേശിനി ഗീതയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയുടെ മരണത്തെ തുടർന്ന് പവിത്രൻ ഏറെ വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
മക്കൾ: വൈശാഖ്, വൈഷ്ണവ്. സഹോദരങ്ങൾ: കുഞ്ഞിരാമൻ, നാരായണി, സാവിത്രി, പരേതനായ ഭാസ്കരൻ.
What's Your Reaction?