യുഡിഎഫിൻ്റെ കാലത്തും കാട്ടാന നാട്ടിലിറങ്ങുന്നത് തടയാനായിട്ടില്ലെന്ന് കെ.സുധാകരൻ.
യു.ഡി.എഫി.ൻ്റെ കാലത്തും കാട്ടാന നാട്ടിലിറങ്ങുന്നത് തടയാനായിട്ടില്ലെന്ന് സമ്മതിച്ച് കെ സുധാകരൻ.യു.ഡി.എഫിൻ്റെ കാലത്തും കാട്ടാന നാട്ടിലിറങ്ങുന്നത് തടയാനായിട്ടില്ലെന്നും, ഒന്നും നടക്കില്ലെന്ന് മനസ്സിലായപ്പോൾ ഞങ്ങൾ ആ പണി നിർത്തിയെന്നും അദ്ദേഹം പറഞ്ഞു.
ഞാൻ വനം മന്ത്രിയായിരുന്നപ്പോഴും കാട്ടാന നാട്ടിലിറങ്ങുന്നത് തടയാനായിട്ടില്ല.ഫെൻസിങ്ങും, മതിലും, ട്രഞ്ചും ഒന്നും ഫലം കണ്ടില്ല.എല്ലാ പ്രതിരോധവും തകർത്ത് കാട്ടാന നാട്ടിലിറങ്ങി.ഒന്നും നടക്കില്ലെന്ന് മനസ്സിലായപ്പോൾ ഞങ്ങൾ ആ പണി നിർത്തി.ഞങ്ങളുടെ കാലത്ത് ആരംഭിച്ച ദുരന്തമാണ് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നതെന്നും കെ സുധാകരൻ പറഞ്ഞു.
What's Your Reaction?