എംടി വാസുദേവന്‍ നായര്‍ക്ക് പത്മവിഭൂഷണ്‍ നൽകി ആദരിച്ച് രാജ്യം.

Jan 25, 2025 - 22:39
 0
എംടി വാസുദേവന്‍ നായര്‍ക്ക് പത്മവിഭൂഷണ്‍ നൽകി ആദരിച്ച് രാജ്യം.

എംടി വാസുദേവന്‍ നായര്‍ക്ക് പത്മവിഭൂഷണ്‍ നൽകി ആദരിച്ച് രാജ്യം. മരണാനന്തര ബഹുമതിയായിട്ടാണ് പത്മവിഭൂഷണ്‍ സമ്മാനിക്കുക. കേരളത്തിന്‍റെ സാഹിത്യ കുലപതിയായിരുന്ന എംടി ക‍ഴിഞ്ഞ വർഷം ഡിസംബർ 25 നാണ് അന്തരിച്ചത്. മലയാളിയും ഇന്ത്യൻ ഹോക്കി താരം ഒളിമ്പ്യൻ പിആര്‍ ശ്രീജേഷ്, നടി ശോഭന, നടൻ അജിത്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് പത്മഭൂഷണും ലഭിക്കും. ഐഎം വിജയൻ, കെ ഓമനക്കുട്ടിയമ്മ, ക്രിക്കറ്റ് താരം ആര്‍ അശ്വിൻ തുടങ്ങിയവര്‍ക്ക് പത്മശ്രീ പുരസ്കാരവും സമ്മാനിക്കും.

തമിഴ്നാട്ടിൽ നിന്നുള്ള വാദ്യ സംഗീതഞ്ജൻ വേലു ആശാൻ,പാരാ അതലറ്റ് ഹർവീന്ദ്രർ സിങ്ങ്,കുവൈത്തിലെ യോഗ പരിശീലക ഷെയ്ക എ ജെ അൽ സഭാഹാ, നടോടി ഗായിക ബാട്ടുൽ ബീഗം,സ്വാതന്ത്രസമര സേനാനി ലീബാ ലോ ബോ സർദേശായി എന്നിവര്‍ ഉള്‍പ്പെടെ 31 പേരാണ് പത്മശ്രീ പുരസ്കാരത്തിന് അര്‍ഹരായത്.

What's Your Reaction?

like

dislike

love

funny

angry

sad

wow