സംവിധായകൻ ഷാഫി അന്തരിച്ചു.

ആന്തരിക രക്തസ്രാവത്തെ തുടർന്ന് എറണാകുളത്തെ ഒരു സ്വകാര്യാശുപത്രിയിലെ ന്യൂറോ സർജിക്കൽ തീവ്രപരിചരണ വിഭാഗത്തിൽചികിത്സയിലിരിക്കെയാണ് അന്ത്യം.

Jan 26, 2025 - 07:30
 0
സംവിധായകൻ ഷാഫി അന്തരിച്ചു.

പ്രശസ്ത സംവിധായകൻ ഷാഫി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ രോഗത്തെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം സംഭവിച്ചത്.

സംസ്കാരം ഇന്ന് വൈകുന്നേരം 4 ന് കറുകപ്പള്ളി ജുമാ മസ്ജിദിൽ. രാവിലെ 9 മുതൽ 12:30 വരെ കൊച്ചിൻ സഹകരണ ബാങ്ക് ഓഡിറ്റോറിയം മണപ്പാട്ടിപറമ്പിൽ പൊതുദർശനം.

ആന്തരിക രക്തസ്രാവത്തെ തുടർന്ന് എറണാകുളത്തെ ഒരു സ്വകാര്യാശുപത്രിയിലെ ന്യൂറോ സർജിക്കൽ തീവ്രപരിചരണ വിഭാഗത്തിൽചികിത്സയിലിരിക്കെയാണ് അന്ത്യം.

മലയാളത്തില്‍ നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള സംവിധായകനാണ് ഷാഫി. ഹാസ്യ ചിത്രങ്ങളുടെ സംവിധാനത്തിൽ പ്രശസ്തനായ ഷാഫി കല്യാണരാമന്‍, പുലിവാല്‍ കല്യാണം,മായാവി,ചോക്ലേറ്റ്, മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ്മാന്‍, ടു കണ്‍ട്രീസ് തുടങ്ങിയവ സംവിധാനം ചെയ്ത ചിത്രങ്ങളില്‍ ചിലതാണ്. തമിഴിൽ മജ എന്നൊരു ചിത്രവും ഷാഫി സംവിധാനം ചെയ്തിട്ടുണ്ട്. 2018ല്‍ റിലീസ് ചെയ്ത ചില്‍ഡ്രന്‍സ് പാര്‍ക്കാണ് ഷാഫിയുടെ സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. റാഫി-മെക്കാര്‍ട്ടിന്‍ സംവിധായക ജോഡിയിലെ റാഫിയുടെ സഹോദരനാണ് ഷാഫി. അന്തരിച്ച പ്രശസ്ത സംവിധായകന്‍ സിദ്ദിഖ് അമ്മാവനാണ്.

2001-ൽ വൺ മാൻ ഷോ എന്ന ചിത്രത്തിലൂടെയാണ് ഷാഫി സംവിധാന രംഗത്തേക്ക് എത്തുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow