അബുദാബി ശക്തി അവാർഡുകൾക്ക് കൃതികൾ ക്ഷണിച്ചു
അബുദാബി: 2026 ലെ അബുദാബി ശക്തി അവാർഡുകൾക്ക് പരിഗണിക്കുന്നതിന് സാഹിത്യ കൃതികൾ ക്ഷണിച്ചു. 2023 ജനുവരി ഒന്നു മുതൽ 2025 ഡിസംബർ 31 വരെയുള്ള കാലയളവിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച മൗലിക കൃതികളാണ് പരിഗണിക്കുക.
കവിത, നോവൽ, ചെറുകഥ, നാടകം, ബാലസാഹിത്യം, വിജ്ഞാന സാഹിത്യം, (ചരിത്രം, വിദ്യാഭ്യാസം, ശാസ്ത്രം, ഭാഷ, മനശാസ്ത്രം, സംസ്കാരം, നാടോടി വിജ്ഞാനീയം)എന്നീ സാഹിത്യ വിഭാഗത്തിൽപ്പെടുന്ന കൃതികൾക്കാണ് അവാർഡുകൾ നൽകുക.
സാഹിത്യനിരൂപണ കൃതിക്ക് ശക്തി തായാട്ട് അവാർഡും, ഇതരസാഹിത്യ വിഭാഗം കൃതിക്ക് (ആത്മകഥ, ജീവചരിത്രം, സ്മരണ, യാത്രാവിവരണം) ശക്തി എരുമേലി പരമേശ്വരൻ പിള്ള അവാർഡും നൽകും. 25000 രൂപയാണ് അവാർഡ് തുക. ഒപ്പം പ്രശസ്തിപത്രവും ശില്പവും നൽകും.
2021 മുതൽ 2025 വരെ ഈ അവാർഡുകൾ ലഭിച്ചവരുടെ കൃതികൾ പരിഗണിക്കില്ല. കൃതികളുടെ 3 കോപ്പി വീതം കൺവീനർ, അബുദാബി ശക്തി അവാർഡ് കമ്മിറ്റി, ദേശാഭിമാനി അരിസ്റ്റോ ജംഗ്ഷൻ തിരുവനന്തപുരം 695001 എന്ന വിലാസത്തിൽ മെയ് 15-നകം കിട്ടത്തക്കവിധം അയക്കണമെന്ന് ചെയർമാൻ പി കരുണാകരനും, കൺവീനർ എ കെ മൂസ മാസ്റ്ററും അറിയിച്ചു.
What's Your Reaction?