വിനോദ സഞ്ചാരികൾക്ക് ഇരിപ്പിടമൊരുക്കി നീലേശ്വരം ഉബുണ്ടു അമിറ്റി ക്ലബ്ബ്

Apr 18, 2026 - 13:41
 0
വിനോദ സഞ്ചാരികൾക്ക് ഇരിപ്പിടമൊരുക്കി നീലേശ്വരം ഉബുണ്ടു അമിറ്റി ക്ലബ്ബ്

നീലേശ്വരം: വിനോദസഞ്ചാരികളെ ആകർഷിക്കാനും ബീച്ചിൽ എത്തുന്നവർക്ക് അടിസ്ഥാനസൗകര്യം ഒരുക്കാനും ലക്ഷ്യമിട്ടു കൊണ്ട് നീലേശ്വരം ഉബുണ്ടു അമിറ്റി ക്ലബ്ബ് പ്രാരംഭ പ്രവർത്തനമെന്ന നിലയിൽ നിർമ്മിച്ച 11 ഇരിപ്പിടങ്ങൾ പൊതുജനങ്ങൾക്കായി സമർപ്പിച്ചു. നീലേശ്വരം നഗരസഭ കൗൺസിലർ റഷീദ വി കെ ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ ഇ ഷജീർ, റഷീദ വി കെ, അഡ്വ. കെ പി നസീർ, തൈക്കടപ്പുറം സ്റ്റേഹതീരം പ്രസിഡന്റ് സുധാകരൻ മാസ്റ്റർ, നെയ്തൽ ലെയ്ഷർ പാർക്ക് മാനേജിങ്ങ് പാർട്ട്ണർ രാജേന്ദ്രകുമാർ കോറോത്ത്, ഉബുണ്ടു അമിറ്റി ക്ലബ്ബ്‌ ഭാരവാഹികളായ ഡോ.സുനിൽകുമാർ, ഹാഷിം പി വി, മുരളി വി വി, സജീവൻ വെങ്ങാട്ട് എന്നിവർ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow