അമ്പലത്തറയിൽ നിർമ്മാണ ജോലിക്കിടെ അസ്വസ്ഥത; ടിപ്പർ ലോറി ഡ്രൈവർ മരിച്ചു
അമ്പലത്തറ: സ്വന്തം വീടിന്റെ നിർമ്മാണ ജോലിയിൽ ഏർപ്പെട്ടിരിക്കെ അസ്വസ്ഥത അനുഭവപ്പെട്ട ടിപ്പർ ലോറി ഡ്രൈവർ ആശുപത്രിയിൽ മരിച്ചു. അമ്പലത്തറ പാറപ്പള്ളിയിലെ സക്കരിയ (45) ആണ് മരിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം നിർമ്മാണത്തിലിരുന്ന സ്വന്തം വീടിന്റെ ജോലിയിൽ ഏർപ്പെട്ടിരിക്കെയാണ് സക്കരിയയ്ക്ക് പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടൻ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.
അബ്ദുൽ റഹിമാന്റെയും പരേതയായ നഫീസയുടെയും മകനാണ്. ഭാര്യ: റംസീന. മക്കൾ: ഫിദ, ഷിബ്ന, ഷിഫ്ന, ഫാത്തിമ. സഹോദരങ്ങൾ: സുബൈദ, സഫിയ, സുഹ്റ.
മയ്യിത്ത് നിസ്കാരവും ഖബറടക്കവും ഞായറാഴ്ച രാവിലെ 8.30ന് പാറപ്പള്ളി ജമാഅത്ത് പള്ളിയിൽ നടക്കും.
What's Your Reaction?