പോലീസുകാരന്റെ കാർ തകർത്ത സംഭവത്തിൽ രണ്ടുപേർ പിടിയിൽ.
കാഞ്ഞങ്ങാട്: തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിരുന്ന കാറിന്റെ ചില്ല് അടിച്ചു തകർത്ത് ബാറ്ററി മോഷ്ടിച്ച സംഭവത്തിൽ രണ്ടുപേരെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തു. പിലിക്കോട് മേൽമട്ടലായി സ്വദേശികളായ കെ റോബിൻ എന്ന സച്ചു (20), ഷാനിൽ(28) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യത്തിലൂടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കാസർകോട് റെയിൽവേ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ ഷംസീറിന്റെ കാറിനു നേരെയാണ് അക്രമം ഉണ്ടായത്. തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്തശേഷം ജോലിക്ക് പോയതായിരുന്നു ഷംസീർ. തിരിച്ചെത്തിയപ്പോഴാണ് കാർ തകർത്ത നിലയിൽ കണ്ടത്. പരാതിയിൽ അന്വേഷിച്ച പോലീസ് വ്യാഴാഴ്ച ഉച്ചയോടെ പ്രതികളെ പിടികൂടി. എസ്ഐ പി വി രഘുനാഥന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സജിത്ത് പടന്ന, ഹരീഷ് കുമാർ, ഷൈജു എന്നിവരടങ്ങിയ സംഘമാണ് റെയിൽവേ പോലീസിന്റെ സഹായത്തോടെ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.
What's Your Reaction?