വിവാഹത്തിന്റെ തൊട്ടടുത്ത ദിവസം യുവാവ് പീഡനക്കേസിൽ അറസ്റ്റിലായി.

Oct 24, 2025 - 08:50
 0
വിവാഹത്തിന്റെ തൊട്ടടുത്ത ദിവസം യുവാവ് പീഡനക്കേസിൽ അറസ്റ്റിലായി.

കൊച്ചി: വിവാഹത്തിന്റെ തൊട്ടടുത്ത ദിവസം യുവാവ് പീഡനക്കേസിൽ അറസ്റ്റിലായി. ആലപ്പുഴ അർത്തുങ്കൽ സ്വദേശി അതുൽ നെൽസനാണ് കാമുകിയുടെ പീഡന പരാതിയെ തുടർന്ന് അറസ്റ്റിലായത്. വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ച് ​ഗർഭിണിയാക്കിയെന്നാണ് യുവതിയുടെ പരാതി. യുവതിയുടെ പരാതിയിൽ കേസെടുത്ത എറണാകുളം നോർത്ത് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മൂവാറ്റുപുഴയിൽ ബേക്കറി ജീവനക്കാരനാണ് അതുൽ. വിവാഹിതനായ അതുൽ ഭാര്യയുമായി പിരിഞ്ഞു കഴിയവെയാണ് രണ്ടു യുവതികളുമായി പ്രണയത്തിലായത്. ഇതിൽ ഒരു യുവതിയുമായുള്ള വിവാഹമാണ് കഴിഞ്ഞദിവസം നടന്നത്. തുടർന്നാണ് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതായും, ഗർഭിണിയാണെന്നും കാട്ടി രണ്ടാമത്തെ യുവതി പരാതി നൽകിയത്. എറണാകുളം നോർത്ത് സ്റ്റേഷൻ പിരിധിയിലെ ഹോട്ടലിൽ വച്ചായിരുന്നു പീഡനം. ആദ്യ ഭാര്യയുമായുള്ള വിവാഹമോചന കേസ് കോടതിയുടെ പരിഗണനിയിൽ ഇരിക്കെയാണ് രണ്ടാമതും വിവാഹിതനായതെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

What's Your Reaction?

like

dislike

love

funny

angry

sad

wow