മയക്കുമരുന്ന് കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതി അറസ്റ്റിൽ
കാസർകോട്: രണ്ട് മയക്കുമരുന്ന് കേസുകളിൽ പ്രതിയായി ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ അറസ്റ്റ് ചെയ്തു. ചേവാർ കണ്ടങ്കേറടുക്കയിലെ അസ്ഹറുദ്ധീനെ (32)യാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. 2023-ൽ പൊസോട്ട് പെട്രോൾ പമ്പിന് സമീപത്തു നിന്ന് 8.540 ഗ്രാം എം ഡി എം എ പിടികൂടിയ കേസിലെ പ്രതിയാണ്. റിമാന്റിലിരിക്കെ ജാമ്യം ലഭിച്ച പ്രതി വിവിധയിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. പ്രതി നാട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്.
What's Your Reaction?