കബഡി മാറ്റ് വിതരണം ചെയ്തു

Feb 2, 2026 - 10:03
 0
കബഡി മാറ്റ് വിതരണം ചെയ്തു

നീലേശ്വരം: നീലേശ്യം നഗരസഭ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍വ്വഹണം നടത്തിയ നഗരസഭാ പരിധിയിലുള്ള സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍ക്കുള്ള കബഡി മാറ്റ് വിതരണം നഗരസഭാ ചെയര്‍മാന്‍ പി പി മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 10 ക്ലബ്ബുകള്‍ക്കും പിന്നീട് ഘട്ടംഘട്ടമായി മറ്റ് ക്ലബുകള്‍ക്കും വിതരണം ചെയ്യുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ സതീശന്‍ കെ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥയായ കോട്ടപ്പുറം വി എച്ച് എസ് എസ് പ്രിന്‍സിപ്പാല്‍ ബി നിഷ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭാ വൈസ് ചെയര്‍ പേഴ്‌സണ്‍ പി എം സന്ധ്യ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇ കെ ചന്ദ്രന്‍, കൗണ്‍സിലര്‍ അഖിലേഷ് പി, മുന്‍ നഗരസഭാ അധ്യക്ഷ ടി വി ശാന്ത, മുന്‍ ജനപ്രതിനിധികളായ ടി പി ലത, പി ഭാര്‍ഗ്ഗവി, പി മനോഹരന്‍, ശ്രീജ വി വി, സതി വി വി, തേജസ്വിനി വായനശാലാ സെക്രട്ടറി സന്തോഷ് കെ എന്നിവര്‍ സംസാരിച്ചു. കൗണ്‍സിലര്‍ അനീഷ് ഇ സ്വാഗതവും, പാലായി റെഡ് സ്റ്റാര്‍ ക്ലബ്ബ് സെക്രട്ടറി വി വി ജിതേഷ് നന്ദിയും പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow