ദർശനയ്ക്ക് ചീഫ് മിനിസ്റ്റേഴ്സ് സ്കോളർഷിപ്പ്

Mar 26, 2026 - 16:43
 0
ദർശനയ്ക്ക് ചീഫ് മിനിസ്റ്റേഴ്സ് സ്കോളർഷിപ്പ്

നീലേശ്വരം: പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻ സി സി സീനിയർ അണ്ടർ ഓഫീസർ കെ ദർശന ചീഫ് മിനിസ്റ്റേഴ്സ് സ്കോളർഷിപ്പിന് അർഹയായി. കോഴിക്കോട് ഗ്രൂപ്പിന് കീഴിൽ പാലക്കാട് മുതൽ കാസർകോട് വരെയുള്ള കോളേജുകളിൽ നിന്നുള്ള മികച്ച വനിത എൻസിസി കേഡറ്റിന് നൽകുന്ന സ്കോളർഷിപ്പിനാണ് ദർശന തെരഞ്ഞെടുക്കപ്പെട്ടത്. ന്യൂഡൽഹിയിൽ വച്ച് നടന്ന റിപ്പബ്ലിക് ദിന ക്യാമ്പിലും, റിപ്പബ്ലിക് ദിന പരേഡിലും ദർശന പങ്കെടുത്തിട്ടുണ്ട്. ഇതിനു പുറമേ മഹാരാഷ്ട്രയിൽ വച്ച് നടന്ന ശിവാജി ട്രെക്കിംഗ് ക്യാമ്പിലും വിവിധ സ്ഥലങ്ങളിൽ വച്ച് നടന്ന 12 ദശ ദിന ക്യാമ്പുകളിലും നൂറിലധികം സാമൂഹ്യ സേവന പ്രവർത്തനങ്ങളിലും പങ്കെടുത്തിട്ടുണ്ട്. ചെറുവത്തൂർ തിമിരി സ്വദേശികളായ പി വി ചന്ദ്രൻ-കെ വിനീത എന്നിവരുടെ മകളായ ദർശന മൂന്നാം വർഷ ബി എസ് സി ഫിസിക്സ് ബിരുദ വിദ്യാർത്ഥിനിയാണ്. പ്രിൻസിപ്പൽ ഡോ. ടി ദിനേശൻ, അസോസിയേറ്റ് എൻസിസി ഓഫീസർ ക്യാപ്റ്റൻ ഡോ. നന്ദകുമാർ കോറോത്ത് എന്നിവർ ദർശനയെ അഭിനന്ദിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow