ടിപ്പർ ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവിനെ ദാരുണാന്ത്യം

Mar 26, 2026 - 19:55
 0
ടിപ്പർ ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവിനെ ദാരുണാന്ത്യം

മഞ്ചേശ്വരം: മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ ഹൊസങ്കടിയിൽ ടിപ്പർ ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ യുവാവിനെ ദാരുണാന്ത്യം. ഉപ്പള നയാ ബസാറിലെ യുകെ ഫ്ലാറ്റിൽ താമസക്കാരനായ ഇമാനുള്ള(19)യാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം. ഹൊസങ്കടി ദേശീയപാത എക്സിറ്റ് പോയിന്റിലാണ് അപകടം ഉണ്ടായത്. കർണാടക തുംകൂർ പത്താം ക്രോസ് പി എച്ച് കോളനിയിലെ ഷബീന ബാനുവാണ് മാതാവ്. സഹോദരങ്ങൾ: ശബ്നം, അൽമാൻ. ഹോട്ടൽ ജീവനക്കാരനാണ് ഇമാനുള്ള. അപകടത്തിൽ ടിപ്പർ ലോറി ഡ്രൈവർക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു മൃതദേഹം ദേർളക്കട്ട ആശുപത്രി മോർച്ചറിയിൽ.

What's Your Reaction?

like

dislike

love

funny

angry

sad

wow