കണ്ണൂർ സർവകലാശാല കലോത്സവം; പയ്യന്നൂർ കോളേജിന്ന് കിരീടം
പടന്നക്കാട്: പടന്നക്കാട് നെഹ്റു കോളേജിൽ നടന്ന കണ്ണൂർ സർവകലാശാല കലോത്സവത്തിൽ 295 പോയിന്റ് നേടി പയ്യന്നൂർ കോളേജ് കിരീടം ചൂടി. ഗവ: ബ്രണ്ണൻ കോളേജ് തലശ്ശേരി: 220, വിറാസ് വിളയങ്കോട്: 173, നെഹ്റു കോളേജ്: 155, എസ് എൻ കോളേജ് തോട്ടട: 150 പോയിന്റുകൾ നേടി. ഫിബ്രുവരി നാലു മുതൽ അഞ്ചു ദിവസം നീണ്ടു നിന്ന കലോത്സവത്തിന്ന് ഇന്നാണ് തിരശ്ശീല വീണത്. വിജയികൾക്കുള്ള കിരീടം നടൻ ഉണ്ണിരാജ് സമ്മാനിച്ചു.
What's Your Reaction?