കേരളത്തിൻ്റെ മുഖമായി മാറാൻ കൊച്ചിൻ കാൻസർ റിസർച്ച് സെൻ്റർ: ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിർവ്വഹിക്കും

കാന്‍സര്‍ ചികിത്സാ രംഗത്ത് ലോകോത്തര സൗകര്യങ്ങളുമായാണ് കൊച്ചിന്‍ ക്യാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ പൂർണ സജ്ജമായിരിക്കുന്നത്. 384.34 കോടി രൂപ ചെലവഴിച്ചാണ് സംസ്ഥാന സർക്കാർ കെട്ടിടം നിർമ്മിച്ചത്. ഉദ്ഘാടനം വൈകീട്ട് 3 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

Feb 9, 2026 - 07:36
 0
കേരളത്തിൻ്റെ മുഖമായി മാറാൻ കൊച്ചിൻ കാൻസർ റിസർച്ച് സെൻ്റർ: ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിർവ്വഹിക്കും

കൊച്ചി: പൊതുജനാരോഗ്യ രംഗത്ത് കേരളത്തിൻ്റെ മുഖമായി മാറാൻ കൊച്ചിൻ കാൻസർ റിസർച്ച് സെൻ്റർ ഒരുങ്ങി. സംസ്ഥാന സര്‍ക്കാർ 384 കോടി ചിലവിൽ നിർമ്മിച്ച കൊച്ചിൻ കാൻസർ റിസർച്ച് സെൻ്റർ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാടിന് സമർപ്പിക്കും. കാന്‍സര്‍ ചികിത്സാ രംഗത്ത് ലോകോത്തര സൗകര്യങ്ങളുമായാണ് കൊച്ചിന്‍ ക്യാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ പൂർണ സജ്ജമായിരിക്കുന്നത്. 384.34 കോടി രൂപ ചെലവഴിച്ചാണ് സംസ്ഥാന സർക്കാർ കെട്ടിടം നിർമ്മിച്ചത്. ഉദ്ഘാടനം വൈകീട്ട് 3 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കാന്‍സര്‍ ചികിത്സാ, ഗവേഷണ രംഗത്തെ ഒരു പുതിയ മുന്നേറ്റമായിരിക്കും കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. കളമശ്ശേരി മെഡിക്കല്‍ കോളേജ് ക്യാമ്പസിലെ 12.63 ഏക്കര്‍ സ്ഥലത്ത് 63 ലക്ഷം ചതുശ്ര അടി വിസ്തീര്‍ണമുള്ള 9 കെട്ടിടമാണ് കാന്‍സര്‍ സെന്ററിനായി നിര്‍മ്മിച്ചിരിക്കുന്നത്. 16 ലിഫ്റ്റുകള്‍, അത്യാധുനിക ഓപ്പറേഷന്‍ തിയേറ്ററുകള്‍, 550 കാറുകള്‍ക്ക് പാര്‍ക്കിങ് തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഗവേഷണ ആവശ്യങ്ങള്‍ക്കായി മാത്രമായി 10,000 ചതുരശ്ര അടി സ്ഥലമുണ്ട്. കൊച്ചിൻ ക്യാൻസർ റിസേർച്ച്‌ സെന്റർ മുഖ്യമന്തി നാടിന് സമർപ്പിക്കുന്നതോടെ ആരോഗ്യ രംഗത്തെ വിപ്ലവകരമായ ചുവടു വെപ്പാകും.

What's Your Reaction?

like

dislike

love

funny

angry

sad

wow