ബംഗ്ലൂരുവിലേക്ക് പോയ യുവാവിനെ കാണാതായതായി പരാതി
വെള്ളരിക്കുണ്ട്: ഒരാഴ്ച മുമ്പ് ബംഗ്ലൂരുവിലേക്കാണെന്നും പറഞ്ഞ് വീട്ടിൽ നിന്നുമിറങ്ങിയ യുവാവിനെ കാണാതായതായി പരാതി. കൊന്നക്കാട് മാലോം സ്വദേശി ജസ്റ്റി(37) നെയാണ് കാണാതായത്. കണ്ണൂർ കരിക്കോട്ടക്കരിയിലെ ഭാര്യാ വീട്ടിൽ നിന്നുമാണ് ജസ്റ്റിൻ പോയത്. സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ടീച്ചർമാരെ റിക്രൂട്ട് ചെയ്യുന്ന സ്ഥാപനം നടത്തിവരികയായിരുന്ന ജസ്റ്റിനെ ഇന്നലെ മുതലാണ് കാണാതായത്. ഫോൺ സ്വിച്ച് ഓഫായതോടെയാണ് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്.
What's Your Reaction?