വിദ്യാർത്ഥികളെ കയറ്റിയില്ല; ബസ്സിനു മുന്നിൽ കിടന്ന് ഹോം ഗാർഡ്.
കോഴിക്കോട്: വിദ്യാർഥികളെ കയറ്റാതെ പോയ സ്വകാര്യ ബസ്സിനു മുന്നിൽ കിടന്ന് ബസ് തടഞ്ഞ് ഹോം ഗാർഡ്. കുന്നമംഗലത്താണ് വിദ്യാർത്ഥികളെ കയറ്റാൻ ഹോം ഗാർഡിന്റെ ജീവൻ വച്ചുള്ള സാഹസികത അരങ്ങേറിയത്. വിദ്യാർഥികളെ കയറ്റാതെ ബസ് പോകാൻ ശ്രമിച്ചതോടെയാണ് ഹോം ഗാർഡ് ബസ്സിനു മുന്നിൽ മലർന്നു കിടന്നത്. തന്റെ നെഞ്ചിലൂടെ അല്ലാതെ കുട്ടികളെ കയറ്റാതെ പോകാൻ ആവില്ലെന്ന് അദ്ദേഹം വിളിച്ചുപറയുന്നുണ്ടായിരുന്നു. ഹോം ഗാർഡിന്റെ നടപടിക്ക് നാട്ടുകാരും, വിദ്യാർത്ഥികളും കൈയ്യടിച്ചു. കുന്നമംഗലം കാരന്തൂരിൽ ഇന്നലെ വൈകിയിട്ടുണ്ടായ സംഭവം സാമൂഹ്യ മാധ്യമങ്ങളിലും വൈറലായി.
What's Your Reaction?