നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട.
കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. ഗുളിക രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 1078 ഗ്രാം സ്വർണ്ണമിശ്രിതമാണ് കസ്റ്റംസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശിയായ കമറുദ്ദീനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. വിദേശത്തുനിന്ന് കൊച്ചി വിമാനത്താവളത്തിൽ എത്തിയ കമറുദ്ദീനെ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തി. സംശയാസ്പദമായ സാഹചര്യത്തിൽ ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സ്വർണ്ണം കടത്താനുള്ള ശ്രമം പുറത്തുവന്നത്. സ്വർണ്ണ ഗുളിക രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷമാണ് കൊച്ചി വിമാനത്താവളത്തിൽ ഇത്രയും വലിയ സ്വർണ്ണവേട്ട നടക്കുന്നത്.
What's Your Reaction?