വർക്കല ബീച്ചിൽ ഇറ്റാലിയൻ സ്വദേശിനിക്ക് തെരുവുനായയുടെ കടിയേറ്റു.
തിരുവനന്തപുരം: വർക്കല ബീച്ചിൽ ഇറ്റാലിയൻ സ്വദേശിനിക്ക് തെരുവുനായയുടെ കടിയേറ്റു. ഇറ്റാലിയൻ സ്വദേശിയായ ഫ്ലാബിയക്കാണ് തെരുവുനായയുടെ കടിയേറ്റത്. തീരത്ത് വിശ്രമിക്കുന്നതിനിടയിലാണ് തെരുവുനായ വിദേശ വനിതയെ ആക്രമിച്ചത്. ഇവരെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
What's Your Reaction?