കാസർകോട് പ്രത്യേക പോലീസ് ഡ്രൈവ്; മൂന്ന് പേർ അറസ്റ്റിൽ.

Oct 25, 2025 - 21:36
 0
കാസർകോട് പ്രത്യേക പോലീസ് ഡ്രൈവ്; മൂന്ന് പേർ അറസ്റ്റിൽ.

കാസർകോട്: ജില്ലാ പോലീസ് മേധാവി വിജയ ഭരത റെഡ്ഡിയുടെ നിർദ്ദേശപ്രകാരം ജില്ലയിൽ നടന്ന പ്രത്യേക പോലീസ് ഡ്രൈവിൽ നിരവധി കേസുകൾ പിടികൂടി. 3396 വാഹനങ്ങൾ പരിശോധിച്ചു. 1243 ലംഘനങ്ങൾക്ക് നടപടിയെടുത്തു. വ്യാപക പരിശോധനയിൽ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തു. 184 വാറണ്ട് പ്രതികൾ പിടിയിലായി. ഗുണ്ടാ ലിസ്റ്റിൽ പെട്ട 94 പേരെ പരിശോധിച്ചു. എട്ടു എൻ ഡി പി എസ് കേസുകൾ റജിസ്റ്റർ ചെയ്തു. 14000 പാക്കറ്റ് നിരോധിത ലഹരി വസ്തുക്കൾ പിടിച്ചു. മറ്റു സ്പെഷ്യൽ ആക്ടുകൾ പ്രകാരം 97 കേസുകൾ രജിസ്റ്റർ ചെയ്തു. മൂന്നുപേർ അറസ്റ്റിലായി. 41 ഹോട്ടലുകളിലും, ലോഡ്ജുകളിലും പരിശോധന നടത്തി. മാഹി ഇടയിൽ പീടിക നാലുതറ സ്വദേശികളായ സുഭാഷ് ടി(39), വിനേഷ് കുമാർ(48), മുട്ടത്തൊടി സ്വദേശി ബദറുദ്ദീൻ(36) എന്നിവരെ അറസ്റ്റ് ചെയ്തു. മറ്റ് സ്പെഷ്യൽ ആക്ട് പ്രകാരം 97 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow