ഭാസ്ക്കര കാരണവർ വധക്കേസ്; ഷെറിൻ ജയിൽ മോചിതയായി.
കണ്ണൂർ: ചെങ്ങന്നൂർ ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിൻ ജയിൽ മോചിതയായി. നിലവിൽ പരോളിലായിരുന്ന ഇവർ അതീവ രഹസ്യമായി കണ്ണൂർ വനിതാ ജയിലിൽ എത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി മടങ്ങുകയായിരുന്നു. സെറിനടക്കം 11 പേർക്ക് ശിക്ഷ ഇളവ് നൽകി ജയിലിൽ നിന്ന് വിട്ടയക്കണമെന്ന് മന്ത്രിസഭാ യോഗത്തിന്റെ ശിപാർശ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അംഗീകരിച്ചിരുന്നു. ഇതിന് പിന്നാലെ സെറിൻ ഉൾപ്പെടെയുള്ളവരെ മോചിപ്പിക്കാൻ ഉള്ള ഉത്തരവ് സർക്കാർ പുറത്തിറക്കുകയായിരുന്നു. 2009ൽ ഭർതൃ പിതാവായ ഭാസ്കര കാരണവരെ ഷെറിനും, മറ്റു പ്രതികളും ചേർന്നാണ് വീടിനുള്ളിൽ വെച്ച് കൊലപ്പെടുത്തിയത്. സുഹൃത്ത് കുറിച്ചി സ്വദേശി ബാസിത് അലി, ഇയാളുടെ കൂട്ടാളികളായ കളമശ്ശേരി സ്വദേശി നിധിൻ,ഏലൂർ സ്വദേശി ഷാനു റഷീദ് എന്നിവരായിരുന്നു കേസിലെ പ്രതികൾ. 14 വർഷത്തെ ശിക്ഷ കാലയളവിനുള്ളിൽ ഇവർക്ക് 500 ദിവസം പരോൾ ലഭിച്ചിരുന്നു ജയിലിലെ നല്ല നടപ്പ് പരിഗണിച്ച് ഷെറിനെ മോചിപ്പിക്കണമെന്ന് ജയിൽ ഉപദേശക സമിതി സർക്കാറിന് റിപ്പോർട്ട് നൽകിയിരുന്നു.
What's Your Reaction?