മാലോത്ത് വ്യാജ ചാരായ നിർമ്മാണം; 260 ലിറ്റർ വാഷും പത്ത് ലിറ്റർ വാറ്റ് ചാരായവും പിടികൂടി നശിപ്പിച്ചു.
കാസർകോട്: മലയോരത്ത് വ്യാജ ചാരായ നിർമ്മാണ കേന്ദ്രം എക്സൈസ് കണ്ടെത്തി നശിപ്പിച്ചു. എടക്കാനത്ത് പ്രത്യേകം കെട്ടിയുണ്ടാക്കിയ ഷെഡ്ഡിൽ നിന്ന് ചാരായം വാറ്റാൻ തയ്യാറാക്കിയ 260 ലിറ്റർ വാഷും, 10 ലിറ്റർ വാറ്റ് ചാരായവും പിടികൂടി. എക്സൈസ് എൻഫോർസ്മെന്റ് ആന്റ് ആന്റി നർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സി കെ വി സുരേഷും, സംഘവും നടത്തിയ പരിശോധനയിലാണ് വ്യാജ ചാരായ നിർമ്മാണ കേന്ദ്രം കണ്ടെത്തിയത്. പിടികൂടിയ വാഷും ഫാറ്റ് ചാരായവും ഉദ്യോഗസ്ഥർ നശിപ്പിച്ചു. പിടികൂടിയ ഉപകരണങ്ങളും, ചാ രായ സാമ്പിളുകളും തൊണ്ടിയായി കസ്റ്റഡിയിലെടുത്ത് തുടർനടപടികൾക്കായി നീലേശ്വരം എക്സൈസ് റെയിഞ്ച് ഓഫീസിൽ ഹാജരാക്കി. പ്രതിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. മാലോം എടക്കാനം സ്വദേശി എംടി സിനോജ് എന്നയാളെ പ്രതിസ്ഥാനത്ത് ചേർത്ത് കേസെടുത്തു. പ്രവന്റീവ് ഓഫീസർ സി അജീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ സോനു, സെബാസ്റ്റ്യൻ, വി വി സിജിത്, ടിവി അതുൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ടിവി ധന്യ എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.
What's Your Reaction?