തളങ്കരയിൽ റെയ്ഡ്; 9000 പാക്കറ്റ് അനധികൃത സിഗരറ്റുകൾ പിടികൂടി, രണ്ടുപേർ അറസ്റ്റിൽ

Mar 26, 2026 - 04:42
 0
തളങ്കരയിൽ റെയ്ഡ്; 9000 പാക്കറ്റ് അനധികൃത സിഗരറ്റുകൾ പിടികൂടി, രണ്ടുപേർ അറസ്റ്റിൽ

കാസർകോട്: തളങ്കര പള്ളിക്കാൽ പ്രദേശത്തെ വീട്ടിൽ നടത്തിയ പോലീസ് റെയ്ഡിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 9000 പാക്കറ്റ് സിഗരറ്റുകൾ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കാസർകോട് ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. തളങ്കര പള്ളിക്കാൽ മാസ്റ്റർ മൻസിലിലെ പി.എ. മുഹമ്മദ് ജഷീദ് (32), കോഴിക്കോട് കല്ലായി പറമ്പിലെ സി.പി. മുവാദ് (37) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

രഹസ്യ വിവരത്തെ തുടർന്ന് എസ്.ഐ സി.ആർ. മൗഷ്മിയും സംഘവും സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് സിഗരറ്റുകൾ കണ്ടെത്തിയത്. റെയ്ഡിൽ എസ്.ഐ രാജേഷ്, പ്രൊബേഷൻ എസ്. പ്രജിത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീജിത്ത്, സിവിൽ പോലീസ് ഓഫീസർ ജയിംസ് എന്നിവർ ഉൾപ്പെടുന്ന സംഘം പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow