തെരഞ്ഞെടുപ്പ് സുരക്ഷ; ജില്ലയിൽ നാലു കമ്പനി പോലീസ് കൂടിയെത്തി

Mar 26, 2026 - 10:31
 0
തെരഞ്ഞെടുപ്പ് സുരക്ഷ; ജില്ലയിൽ നാലു കമ്പനി പോലീസ് കൂടിയെത്തി

നീലേശ്വരം: ഏപ്രിൽ 9ന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ സുരക്ഷ ശക്തിപ്പെടുത്തി. ഇതിന്റെ ഭാഗമായി നാല് കമ്പനികൾ കൂടി അന്യസംസ്ഥാന പോലീസിനെ ജില്ലയിൽ വിന്യസിച്ചു. 90 പേരടങ്ങിയ രണ്ട് കമ്പനി മഹാരാഷ്ട്ര പോലീസും, 80 പേർ വീതമുള്ള രണ്ട് കമ്പനി തമിഴ്നാട് പോലീസുമാണ് എത്തിയത്. തമിഴ്നാട് പോലീസിന് പെരിയ കുണിയയിലെ എമിൻ സ്കൂളിൽ ക്യാമ്പ് ഒരുക്കിയപ്പോൾ, മഹാരാഷ്ട്ര പോലീസിന് നീലേശ്വരത്തും, ഉപ്പളയിലും താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിനുമുമ്പ് തന്നെ രണ്ട് കമ്പനി ബി.എസ്.എഫ് ജില്ലയിൽ എത്തിയിരുന്നു. ഇതോടെ തെരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി എത്തിയ അന്യ സംസ്ഥാന സേനയുടെ എണ്ണം ആറ് കമ്പനികളായി ഉയർന്നു. ഇതിനു പുറമെ ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി)യും സി.ആർ.പി.എഫും അടുത്ത ദിവസങ്ങളിൽ ജില്ലയിൽ എത്തുമെന്ന് അധികൃതർ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow