ചാളക്കടവ് സ: അഴീക്കോടൻ സ്മാരക ക്ലബ്ബ്; 40-ാം വാർഷികമാഘോഷിക്കുന്നു
മടിക്കൈ: ചാളക്കടവ് സഖാവ് അഴീക്കോടൻ സ്മാരക ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നാല്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന കലാസന്ധ്യ മെയ് 9 ശനിയാഴ്ച വൈകുന്നേരം ക്ലബ്ബ് പരിസരത്ത് നടക്കും. വൈകുന്നേരം 5-മണിക്ക് ചാളക്കടവ് അങ്കൺ വാടി കുട്ടികളുടേയും, നഴ്സറി കുട്ടികളുടേയും കലാപരിപാടികൾ. വൈകുന്നേരം 6-മണിക്ക് ക്ലബ്ബിന്റെ വനിതാ അംഗങ്ങൾ അവതരിപ്പിക്കുന്ന മെഗാ ഫ്യൂഷൻ തിരുവാതിര. തുടർന്ന് കൈകൊട്ടിക്കളി. അവതരണം: കാളിന്ദി ഡാൻസ് ഗ്രൂപ്പ് ബിച്ചാരക്കടവ്, ചങ്ങാതിക്കൂട്ടം ചാളക്കടവ്. തുടർന്ന് നക്ഷത്ര ചാളക്കടവ് അവതരിപ്പിക്കുന്ന ഫ്യൂഷൻ കൈകൊട്ടിക്കളി. വൈകുന്നേരം 7-മണിക്ക് സാംസ്ക്കാരിക സമ്മേളനം. ഉദ്ഘാടനം: ഡോ. കെ സറീന( ജില്ലാ പഞ്ചായത്തംഗം). തുടർന്ന് ക്ലബ്ബ് പ്രവർത്തകർ അവതരിപ്പിക്കുന്ന കലാപരിപാടികൾ.
What's Your Reaction?