ദേശീയ വടംവലി താരത്തെ അനുമോദിച്ചു

Apr 29, 2026 - 17:50
 0
ദേശീയ വടംവലി താരത്തെ അനുമോദിച്ചു

കാഞ്ഞങ്ങാട്: വനിതാ പോലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ സംസ്ഥാനതലത്തിൽ ഒന്നാം റാങ്ക് നേടിയ ദേശീയ വടംവലി താരം അഭിനിയെ കാസർകോട് ജില്ല വടംവലി അസോസിയേഷൻ അനുമോദിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റും വടംവലി അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റുമായ പ്രൊഫസർ പി രഘുനാഥ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ പി അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഷാൻ മുഹമ്മദ് മുഖ്യാതിഥിയായി. സംസ്ഥാന ജോയിന്റ് സെക്രട്ടറി പ്രവീൺ മാത്യു, ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം അനില്‍ ബങ്കളം, വടംവലി അസോസിയേഷൻ നിയുക്ത ജില്ലാ പ്രസിഡന്റ് എം രാഘവൻ, കണ്ണൂർ യൂണിവേഴ്സിറ്റി വടംവലി ടീം കോച്ച് ബാബു കോട്ടപ്പാറ, മനോജ് അമ്പലത്തറ, കെ വാസന്തി ടീച്ചർ, കെ എം റീജു, അംബുജാക്ഷൻ ആലാമിപള്ളി, എം സുനിൽ നോർത്ത് കോട്ടച്ചേരി, ജോർജ് തോമസ്, മനോജ് കുമാർ ബാനം, കൃപേഷ് മണ്ണട്ട, രാജീവൻ ഏഴാംമയിൽ, ഷിജിത്ത് മുക്കൂട് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി രതീഷ് വെള്ളച്ചാൽ സ്വാഗതവും, സെക്രട്ടറി സജിത്ത് അതിയാമ്പൂർ നന്ദിയും പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow