മാളയിൽ പെരുന്നാൾ ആഘോഷത്തിനിടെ ഗുണ്ട് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരാൾ മരിച്ചു.

Jan 26, 2025 - 17:20
 0
മാളയിൽ പെരുന്നാൾ ആഘോഷത്തിനിടെ ഗുണ്ട് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരാൾ മരിച്ചു.

മാളയിൽ പെരുന്നാൾ ആഘോഷത്തിനിടെ ഗുണ്ട് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരാൾ മരിച്ചു. കുഴൂർ വിളക്കുംകാൽ സ്വദേശി പറേക്കാടൻ വീട്ടിൽ ഫ്രാൻസിസ് (58) ആണ്‌ മരിച്ചത്.

മാള തെക്കൻ താണിശ്ശേരി സെൻ്റ് സേവിയെഴ്‌സ് പള്ളിയിൽ പെരുന്നാൾ ആഘോഷത്തോടനുബന്ധിച്ച് പടക്കം പൊട്ടിക്കുന്നതിനിടയിൽ ആണ് അപകടം ഉണ്ടായത്. അപകടം നടന്ന ഉടൻ തന്നെ ഫ്രാൻസിസിനെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഉച്ചക്ക് പള്ളിയിലെ പ്രദിക്ഷണം കയറുമ്പോൾ പടക്കം പൊട്ടിച്ചിരുന്നു. അതിൽ പൊട്ടാതെ വന്ന ഗുണ്ട് ഫ്രാൻസിസ് കത്തിച്ചപ്പോഴാണ് അപകടമുണ്ടായത് എന്ന് നാട്ടുകാര്‍‍ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow