ഒരു കോടി രൂപ ചെലവിൽ നിർമിച്ച ജില്ലാ ലൈബ്രറി കൗൺസിൽ ആസ്ഥാന മന്ദിരം നാടിന് സമർപ്പിച്ചു

Jul 20, 2026 - 19:13
 0
ഒരു കോടി രൂപ ചെലവിൽ നിർമിച്ച ജില്ലാ ലൈബ്രറി കൗൺസിൽ ആസ്ഥാന മന്ദിരം നാടിന് സമർപ്പിച്ചു

കാഞ്ഞങ്ങാട്: കാസർകോട് ജില്ലാ ലൈബ്രറി കൗൺസിലിന്റെ ഒരു കോടി രൂപ ചെലവിൽ നിർമിച്ച പുതിയ ആസ്ഥാന മന്ദിരം മേലാംകോട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്തു.

ചടങ്ങിനോടനുബന്ധിച്ച് ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫീസ് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. കെ. മധു ഉദ്ഘാടനം ചെയ്തു. ഉത്തരകേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവർത്തകരിലൊരാളായ കെ. കെ. നായരുടെ സ്മരണയ്ക്കായി ഒരുക്കിയ 'വിദ്വാൻ കെ. കെ. നായർ ഹാൾ' കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. ധർമ്മരാജ് അടാട്ട് ഉദ്ഘാടനം നിർവഹിച്ചു.

അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ എംഎൽഎ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുജാത, ഗ്രന്ഥലോകം ചീഫ് എഡിറ്റർ പി. വി. കെ. പനയാൽ, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ മുൻ സെക്രട്ടറി അഡ്വ. പി. അപ്പുക്കുട്ടൻ, ജില്ലാ ലൈബ്രറി കൗൺസിൽ മുൻ പ്രസിഡന്റ് കെ. വി. കുഞ്ഞിരാമൻ, ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. വേണുഗോപാലൻ, പ്രസിഡന്റ് സുനിൽ പട്ടേന, കെ. കെ. നായറുടെ സഹധർമ്മിണി യു. പി. വിമല എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. പി. പ്രഭാകരൻ റിപ്പോർട്ട് അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ വി. വി. രമേശൻ സ്വാഗതവും ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി. ദിലീപ് കുമാർ നന്ദിയും പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow