59 കാരിയെ പീഡിപ്പിച്ച കേസിൽ ചിറ്റാരിക്കാൽ സ്വദേശി അറസ്റ്റിൽ

Apr 23, 2026 - 22:05
Apr 23, 2026 - 22:07
 0
59 കാരിയെ പീഡിപ്പിച്ച കേസിൽ ചിറ്റാരിക്കാൽ സ്വദേശി അറസ്റ്റിൽ

കാഞ്ഞങ്ങാട്: 59 കാരിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. ചിറ്റാരിക്കാൽ പാലാ വയൽ നെടുങ്കനാൽ മലങ്കാവ് സ്വദേശി സന്തോഷ് ജോസിനെ (58)യാണ് എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴക്കാരിയായ 59 വയസ്സുകാരിയുടെ പരാതിയിലാണ് അറസ്റ്റ്. മാട്രിമോണി വഴി സൗഹൃദം സ്ഥാപിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുന്നതാണ് പ്രതിയുടെ രീതിയെന്ന് അറസ്റ്റിന് നേതൃത്വം കൊടുത്ത നോർത്ത് എസ് ഐ അനൂപ് പറഞ്ഞു. നിരവധി പരാതികളും, വഞ്ചനാ കേസുകളിലും പ്രതിയായ പ്രതി കൊച്ചി നഗരത്തിലെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തിയാണ് സമാന രീതിയിൽ പരാതിക്കാരിയെ പീഡിപ്പിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow