പക്ഷാഘാതം മൂലം ശരീരം തളർന്ന് ദുരിത കിടക്കയിലായ യുവാവ് ഉദാരമതികളുടെ സഹായം തേടുന്നു
പെരിയ: ഗൾഫിലെ ജോലിക്കിടയിൽ പക്ഷാഘാതം ഉണ്ടായി ശരീരം പൂർണ്ണമായും തളർന്ന യുവാവ് ഉദാരമതികളുടെ സഹായം തേടുന്നു. പെരിയ ആയമ്പാറ കാനത്തിങ്കാലിലെ പരേതനായ നാരായണൻ-ലക്ഷ്മി ദമ്പതികളുടെ മകൻ രവി(42)യാണ് ഉദാരമദികളുടെ സഹായം തേടുന്നത്. രവിക്ക് വിദഗ്ധ ചികിത്സ നൽകി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുന്നതിനായി നാട്ടുകാർ ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം തുടങ്ങി.
നിർധന കുടുംബത്തിലെ അത്താണിയായ രവി കുടുംബത്തിന്റെ ജീവിതം ഭദ്രമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗൾഫിൽ എത്തിയത്. കഷ്ടപ്പെട്ട് ജോലി ചെയ്ത് ജീവിതം കരു പിടിപ്പിച്ചു തുടങ്ങിയതിനു പിന്നാലെയാണ് ഭാര്യയും, രണ്ടു കുട്ടികളുമുള്ള രവിയെ പക്ഷാഘാതം പിടികൂടിയത്. ദിവസങ്ങളോളം ഗൾഫിൽ ചികിത്സയിലായിരുന്നു. പിന്നീടാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. വിദഗ്ധചികിത്സ നൽകിയാൽ രവിയെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കഴിയുമെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം.
എന്നാൽ വലിയ തുക ചികിത്സ ചെലവായി വരും. ഇത് താങ്ങാനുള്ള ശേഷി രവിക്കോ, കുടുംബത്തിനോ ഇല്ല. ഉദാരമതികൾ നൽകുന്ന സഹായത്തിലാണ് കുടുംബത്തിന്റെ പ്രതീക്ഷ. പുല്ലൂർ-പെരിയ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി കെ സബിത, വാർഡ് മെമ്പർ കെ ഗംഗാധരൻ, ടി സജീവൻ എന്നിവർ ഭാരവാഹികളായുള്ള ചികിത്സാ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സഹായങ്ങൾ കേരള ഗ്രാമീൺ ബാങ്ക് പെരിയ ബസാർ ശാഖയിൽ ആരംഭിച്ച 40442101070671എന്ന അക്കൗണ്ടിലേക്ക് അയക്കണമെന്ന് ചികിത്സാസഹായ കമ്മിറ്റി ഭാരവാഹികൾ അഭ്യർത്ഥിച്ചു. ഐ എഫ് സി കോഡ് കെ എൽ ജി ബി 0040442
What's Your Reaction?