കാട്ടാക്കടയിൽ യുവാവ് കുത്തേറ്റ് മരിച്ചു

Apr 24, 2026 - 07:47
 0
കാട്ടാക്കടയിൽ യുവാവ് കുത്തേറ്റ് മരിച്ചു

തിരുവനന്തപുരം: കാട്ടാക്കടയിൽ യുവാവ് കുത്തേറ്റ് മരിച്ചു. കാട്ടാക്കട എള്ളുവിള സ്വദേശി രാഹുൽ(24)ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ കാട്ടാക്കട കിള്ളി രാജശ്രീ ഓഡിറ്റോറിയത്തിന് സമീപം വെച്ച് രാഹുൽ ഒരാളുമായി വാക്ക് തർക്കം ഉണ്ടാകുകയും പിന്നാലെ കുത്തേൽക്കുകയുമായിരുന്നു.

വാക്കുതർക്കത്തിനിടെ താക്കോൽ കൊണ്ട് വാരിയെല്ലിന് സമീപം കുത്തുകയായിയിരുന്നു. ഉടൻ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാട്ടാക്കട പോലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് കാരണം ബൈക്ക്‌ വിറ്റ പണത്തെച്ചൊല്ലിയുള്ള തർക്കമാണെന്നാണഅ വിവരം.

മരിച്ച രാഹുലിന്റെ സുഹൃത്തിന് വേണ്ടി പ്രതിയിൽ നിന്നും ബൈക്ക് വാങ്ങിയിരുന്നു. ബാക്കി പണം ആവശ്യപ്പെട്ട് പ്രതി ഫോൺ ചെയ്തപ്പോൾ രാഹുലിന്റെ സഹോദരിയാണ് ഫോൺ എടുത്തതെന്നും ഫോണിലൂടെ സഹോദരിയോട് പ്രതി മോശമായി സംസാരിച്ചുവെന്നും പറയുന്നു. ഇതിനെ തുടർന്ന് ആണ് ഇന്നലെ രാത്രി റോഡരികിൽ വെച്ച് ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായത്.

What's Your Reaction?

like

dislike

love

funny

angry

sad

wow