കിണറിലിറങ്ങിയ രണ്ടു പേർ ശ്വാസം മുട്ടി മരിച്ചു.

Mar 9, 2025 - 21:41
 0
കിണറിലിറങ്ങിയ രണ്ടു പേർ ശ്വാസം മുട്ടി മരിച്ചു.

എരുമേലി: കിണർ വൃത്തിയാക്കാൻ ഇറങ്ങിയ ആൾ ശ്വാസം കിട്ടാതെ അപകടത്തിൽപ്പെട്ടത് കണ്ട് രക്ഷിക്കാൻ ഇറങ്ങിയ ആളും ശ്വാസംമുട്ടി മരിച്ചു. മൂക്കട സ്വദേശി അനീഷ് (44) എരുമേലി ആറ്റുകൾ പുരയിടത്തിൽ ഗോപകുമാർ ബിജു (49) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. എരുമേലി ടൗണിനടുത്തുള്ള കിണർ വൃത്തിയാക്കുന്നതിനായാണ് അനീഷ് ഇറങ്ങിയത്. കിണറ്റിൽ ഇറങ്ങിയ അനീഷ് ശ്വാസം ലഭിക്കാതെ അപകടത്തിൽ പെടുകയായിരുന്നു. ഇയാളെ രക്ഷിക്കാനാണ് കെഎസ്ആർടിസി ജംഗ്ഷൻ ഓട്ടോ ഓടിക്കുന്ന ഗോപകുമാർ കിണറ്റിൽ ഇറങ്ങിയത്. ഗോപകുമാറും ശ്വാസം കിട്ടാതെ അപകടത്തിൽ പെടുകയായിരുന്നു. കാഞ്ഞിരപ്പള്ളിയിൽ നിന്ന് എത്തിയ അഗ്നി സുരക്ഷാസേനയും, നാട്ടുകാരും ചേർന്ന് ഇരുവരെയും പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. അനീഷിന്റെ ഭാര്യ ഷീജ. കൂവക്കാവ് ജി സി ടി സ്കൂൾ വിദ്യാർത്ഥികളായ അക്ഷയ, അക്ഷര എന്നിവരാണ് മക്കൾ. ബിന്ദുവാണ് ഗോപകുമാറിന്റെ ഭാര്യ. മകൻ എരുമേലി സെന്റ് തോമസ് സ്കൂൾ പ്ലസ്ടു വിദ്യാർത്ഥി ആനന്ദ്.

What's Your Reaction?

like

dislike

love

funny

angry

sad

wow