മഹിള അസോസിയേഷൻ; ക്യാപ്റ്റൻ ലക്ഷ്മി അനുസ്മരണവും പഠന ക്ലാസും സംഘടിപ്പിച്ചു

Jul 24, 2026 - 09:38
 0
മഹിള അസോസിയേഷൻ; ക്യാപ്റ്റൻ ലക്ഷ്മി അനുസ്മരണവും പഠന ക്ലാസും സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: ജനാധിപത്യ മഹിള അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യസമര സേനാനിയും സംഘടനയുടെ മുൻ അഖിലേന്ത്യ നേതാവുമായിരുന്ന ക്യാപ്റ്റൻ ലക്ഷ്മിയുടെ അനുസ്മരണവും ജില്ലാ പഠന ക്ലാസും സംഘടിപ്പിച്ചു.

കാഞ്ഞങ്ങാട് നഗരസഭ ടൗൺ ഹാളിൽ നടന്ന പരിപാടി ജില്ലാ സെക്രട്ടറിയും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായ എം. സുമതി ഉദ്ഘാടനം ചെയ്തു. തുടർന്ന് "സംഘടന", "വർഗീയതയും സ്ത്രീ സമൂഹവും" എന്നീ വിഷയങ്ങളിൽ പഠന ക്ലാസ് നടന്നു. ജില്ലാ വൈസ് പ്രസിഡന്റ് പി. കെ. ചന്ദ്രമ്മ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എ. പി. ഉഷ ക്ലാസ് നയിച്ചു.

പി. സി. സുബൈദ, ഓമന രാമചന്ദ്രൻ, പി. പി. പ്രസന്ന, കെ. വി. സുജാത, സുനു ഗംഗാധരൻ, എം. മിനി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി. ബേബി ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow