സന്ദീപ് വാര്യരുടെ കാർ ടയർ പൊട്ടി അപകടം; പിന്നാലെ വന്ന രണ്ട് കാറുകളും കൂട്ടിയിടിച്ചു

Oct 24, 2026 - 05:16
 0
സന്ദീപ് വാര്യരുടെ കാർ ടയർ പൊട്ടി അപകടം; പിന്നാലെ വന്ന രണ്ട് കാറുകളും കൂട്ടിയിടിച്ചു

മലപ്പുറം: തൃക്കരിപ്പൂർ എം.എൽ.എ സന്ദീപ് വാര്യർ സഞ്ചരിച്ച കാർ ടയർ പൊട്ടി അപകടത്തിൽപ്പെട്ടു. എം.എൽ.എയും വാഹനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ദേശീയപാത 66-ൽ മലപ്പുറം കോയിച്ചനയിൽ ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് അപകടം.

തൃക്കരിപ്പൂർ മണ്ഡലത്തിൽനിന്ന് സ്വദേശമായ ചെത്തല്ലൂരിലേക്ക് മടങ്ങുന്നതിനിടെ ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയർ അപ്രതീക്ഷിതമായി പൊട്ടുകയായിരുന്നു. ഇതോടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു.

എം.എൽ.എയുടെ കാർ അപകടത്തിൽപ്പെട്ടതിന് പിന്നാലെ തൊട്ടുപിന്നാലെ വന്ന രണ്ട് കാറുകൾ കൂടി കൂട്ടിയിടിച്ചു. ഈ വാഹനങ്ങളിലുണ്ടായിരുന്ന കുടുംബാംഗങ്ങളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി സുരക്ഷാ നടപടികൾ സ്വീകരിക്കുകയും ഗതാഗതം സുഗമമാക്കുകയും ചെയ്തു. പുലർച്ചെയുണ്ടായ അപകടത്തിൽ വൻ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്.

What's Your Reaction?

like

dislike

love

funny

angry

sad

wow