കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് ഹജ്ജാജി സംഗമം നടത്തി

Apr 29, 2026 - 17:30
 0
കാഞ്ഞങ്ങാട്  സംയുക്ത മുസ്ലിം ജമാഅത്ത് ഹജ്ജാജി സംഗമം നടത്തി

കാഞ്ഞങ്ങാട്: ഹജ്ജ് വഴി നേടിയെടുക്കേണ്ട പരിശുദ്ധ പദവി കരഗതമാക്കാൻ ഉതകുന്ന വിധം ഹൃദയത്തെ പാകപ്പെടുത്തിയെടുക്കാൻ ഹജ്ജാജികൾക്ക് ആകണമെന്നും, ഹജ്ജിലെ കർമ്മങ്ങൾക്കും അത് നിർവഹിക്കപ്പെടുന്ന സ്ഥലങ്ങൾക്കും ദീൻ കൽപ്പിച്ചിട്ടുള്ള പരിശുദ്ധി കാത്തുസൂക്ഷിക്കാൻ ഹജ്ജാജിമാർ ജാഗ്രത പുലർത്തണമെന്നും കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് ഖാസിയും, സമസ്ത പ്രസിഡന്റുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ആഹ്വാനം ചെയ്തു.

കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്തിന്റെ ഹജ്ജ് യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തെറ്റുകളിൽ നിന്നും തർക്കങ്ങളിൽ നിന്ന് വിട്ടു നിന്ന് ക്ഷമാപൂർവ്വം കരുതലോടെ ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കണമെന്ന് മുഖ്യപ്രഭാഷണം നിർവഹിച്ച പ്രമുഖ പണ്ഡിതനും ദാറുൽഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഫിഖ്ഹ് ഡിപ്പാർട്ട്മെന്റ് ഹെഡുമായ ഉസ്താദ് കെ സി മുഹമ്മദ് ബാഖവി അഭിപ്രായപ്പെട്ടു.

പ്രസിഡന്റ് മുബാറക്ക് ഹസൈനാർ ഹാജി അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ബഷീർ വെള്ളിക്കോത്ത് സ്വാഗതം പറഞ്ഞു. എം കെ അബൂബക്കർ ഹാജി, ജാതിയിൽ ഹസൈനാർ, പി കെ അബ്ദുല്ല കുഞ്ഞി ഹാജി, കെ ബി കുട്ടി ഹാജി, ശരീഫ് എൻജിനീയർ, റഷീദ് തോയമ്മൽ, അബ്ദുറഹ്മാൻ പാണത്തൂർ, അബൂബക്കർ മാസ്റ്റർ പാറപ്പള്ളി, സി കുഞ്ഞഹമ്മദ് ഹാജി പാലക്കി, മൊയ്തു മൗലവി പുഞ്ചാവി, ഖാലിദ് പാറപ്പള്ളി, എം കെ റംസാൻ ഹാജി എന്നിവർ സംബന്ധിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow