ആയിരം കേന്ദ്രങ്ങളിൽ ദാഹജല പന്തലൊരുക്കി ഡിവൈഎഫ്ഐ
കാഞ്ഞങ്ങാട്: "സ്നേഹമൊരു കുമ്പിൾ ദാഹജല പന്തലുകൾ" എന്ന സന്ദേശവുമായി ഡി വൈ എഫ് ഐ നടത്തുന്ന കുടിവെള്ള വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് യതീഷ് വാരിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റംഗം വി ഗിനീഷ്, ബ്ലോക്ക് ട്രഷറർ ദീപുരാജ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി സുജിത് മോനാച്ച സ്വാഗതം പറഞ്ഞു. ജില്ലയിൽ ആയിരം കേന്ദ്രങ്ങളിലാണ് ഡിവൈഎഫ്ഐ യുടെ നേതൃത്വത്തിൽ ദാഹജല സംവിധാനമൊരുക്കുന്നത്. ദിവസവും രാവിലെ മുതൽ വൈകുന്നേരം വരെ പ്രധാന കേന്ദ്രങ്ങളിൽ ദാഹജലം ലഭ്യമാകും.
What's Your Reaction?