രാജവെമ്പാലയെ പിടികൂടി
ബന്തടുക്ക: മാണിമൂലയിൽ വീട്ടിലെ അടുക്കളയിൽ നിന്ന് രാജവെമ്പാലയെ പിടികൂടി. പി കെ ബാലകൃഷ്ണന്റെ വീട്ടിൽ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്. ഇന്നലെയാണ് അടുക്കളയിൽ നിലത്ത് പാത്രങ്ങൾക്കിടയിൽ പാമ്പിനെ കണ്ടത്.
അടുക്കള വാതിൽ തുറന്നിട്ടനിലയിലായിരുന്നു. പാമ്പിനെ കണ്ടു പരിഭ്രാന്തരായ വീട്ടുകാർ വിവരം വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. ബോവിക്കാനത്തു നിന്ന് വനംവകുപ്പ് റാപിഡ് റെസ്പോൺസ് ടീം എത്തി പാമ്പിനെ പിടികൂടി. 8 അടിയോളം നീളമുള്ള രാജവെമ്പാലയ്ക്ക് 16 കിലോയോളം ഭാരമുണ്ട്.
What's Your Reaction?